kerala

ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

By webdesk18

January 01, 2025

ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നിത്തല പുത്തന്‍ കോട്ടക്കകം ഭാഗത്ത് പത്ര വിതരണക്കാരനുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

പത്ര വിതരണക്കാരനായ പുത്തന്‍ കോട്ടക്കകം കുറ്റിയില്‍ വീട്ടില്‍ കെ. എന്‍. തങ്കപ്പന്‍, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ പത്രവിതരണത്തിനിടെ തങ്കപ്പനെ നായ്ക്കല്‍ കാലില്‍ കടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.

നിലവില്‍ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.