News

കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

By webdesk13

February 04, 2023

ഒറ്റക്കൊമ്ബന്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ ഗോലാഘട്ടിലെ മോഹിമ ഗാവിലാണ് സംഭവം.രക്ഷാപ്രവര്‍ത്തിന് എത്തിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സുശീല്‍ കുമാര്‍ താക്കൂരിയയ്ക്കും മറ്റൊരു ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കാണ്ടാമൃഗത്തെ കണ്ട് പരിഭ്രാന്തിയിലായ ആളുകള്‍ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം അസമിലെ ഗോലാഘട്ട് ജില്ലയില്‍ 75 വയസ്സുള്ള ഒരാള്‍ ഒറ്റക്കൊമ്ബന്‍ കാണ്ടാമൃഗത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2022 നവംബറില്‍ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ പെണ്‍ കാണ്ടാമൃഗം ആക്രമിച്ച്‌ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.