crime

വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍

By webdesk14

April 05, 2023

ചാലോട് ഇരിക്കൂര്‍ റോഡില്‍ ടവര്‍ സ്‌റ്റോപ്പിലെ റിട്ട. അധ്യാപിക ദേവിയുടെ മാലകവര്‍ന്ന കേസിലെ രണ്ടുപേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മലഗിരി മൂന്നാംപീടിക കരിയില്‍ സ്വദേശി ഖാലിദ്, പാലോട്ടുപള്ളി സ്വദേശിയും ഉളിയില്‍ പടിക്കച്ചാല്‍ താമസക്കാരനുമായ നവാസ് എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

വഴി ചോദിക്കാനെത്തിയ വയോധികയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞ 29ന് രാവിലെ 6.30ഓടെയാണ് നഷ്ടപ്പെട്ടത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ദേവിയുടെ അടുത്തേക്ക് കൂത്തുപറമ്ബിലേക്ക് പോകാനുള്ള വഴി ചോദിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. തുടര്‍ന്ന് കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് ഓടിക്കളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്.