kerala

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ കാണാതായി

By webdesk18

August 31, 2025

തിരുവനന്തപുരം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ തിരയില്‍ പെട്ട് കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ് തിരയില്‍ പെട്ടത്. മൂന്നുപേര്‍ അപകടത്തില്‍പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.