kerala

വടകര കസ്റ്റഡി മരണം: രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

By Chandrika Web

August 20, 2022

കോഴിക്കോട്: വടകരയില്‍ സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വടകര സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇവരെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വടകരയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 21ന് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് നെഞ്ചുവേദനയെടുക്കുന്നുവെന്ന പറഞ്ഞ സജീവനെം ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കാതിരുന്ന പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.