kerala

ആലപ്പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല

By webdesk17

September 17, 2025

ആലപ്പുഴ: അരൂകുറ്റിയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ല. അരൂകുറ്റി ഇട്ടിത്തറ ഹൗസിലെ സുനില്‍ കുമാറിന്റെ മകന്‍ മുരാരി (16), അരൂകുറ്റി തുരുത്തിപ്പള്ളി ഹൗസിലെ ഗിരീഷിന്റെ മകന്‍ ഗൗരി ശങ്കര്‍ (16) എന്നിവരാണ് കാണാതായിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി പുറത്തേക്ക് പോയ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.