More

രണ്ടു സ്ത്രീകള്‍ മലകയറുന്നു; മരക്കൂട്ടത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

By chandrika

December 24, 2018

പമ്പ: പൊലീസ് അകമ്പടിയില്‍ രണ്ടു യുവതികള്‍ മലകയറുന്നു. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റി മലകയറുന്നത്. ഇപ്പോള്‍ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരിക്കുകയാണ്. മരക്കൂട്ടത്തും പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു അമ്മിണി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ്ഗ.