india

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന്

By webdesk11

July 22, 2023

വ്യാപക ആക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലി സ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയെ നഗ്‌നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് കൂട്ട ബലാല്‍സംഗവും നടന്നത് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പരാതി കൊടുത്തെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.