പുനലൂർ: മിന്നലേറ്റ് പുനലൂരിൽ രണ്ടു വയസുകാരൻ മരിച്ചു. കരവാളൂരിൽ ശിവാ നിവാസിൽ സജിത്തിന്റെയും നിഷയുടെയും മകൻ സൂര്യ ദേവാണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുടുംബവീട്ടില്‍ അമ്മൂമ്മക്കൊപ്പമായിരുന്നു കുട്ടി. വീടിന്റെ മുന്‍വശത്തെ വാതിലിനോട് ചേര്‍ന്നു നില്‍ക്കെ മിന്നലേറ്റ് വീഴുകയായിരുന്നു. ഉടനെ പുനലൂര്‍ താലൂക്കാസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.