kerala

കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

By webdesk17

August 08, 2025

കോഴിക്കോട് ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി തുരുത്യാട് കോളശേരി സജിന്‍ലാല്‍, കോളശ്ശേരി ബിജീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും ലോറി കൊയിലാണ്ടി ഭാഗത്തേക്കും പോവുകയായിരുന്നു.

ഭക്ഷണം വാങ്ങുന്നതിനായി ഇരുവരും ബാലുശ്ശേരിയിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം നടന്നത്. സജിന്‍ലാലും ബിജീഷും പെയിന്റിങ്ങ് തൊഴിലാളികളാണ്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.