മലപ്പുറം: കോട്ടക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതികളം ആലമ്പാട്ടില്‍ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി സ്വദേശി പി.ടി ഹംസ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ആയിരുന്നു അപകടമുണ്ടായത്. എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.