gulf

ടുജി മൊബൈല്‍ നെറ്റ്‌വര്‍ക് അവസാനിപ്പിക്കാന്‍ യുഎഇ

By web desk 1

August 09, 2021

ദുബായ്: 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎഇ. അടുത്ത വര്‍ഷം ഡിസംബറോടെയായിരിക്കും അവസാനിപ്പിക്കുക. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോരിറ്റിയാണ് ഞായറാഴ്!ച ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി രണ്ടാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഉപകരണങ്ങളുടെ വില്‍പ്പന അടുത്ത വര്‍ഷം ജൂണോടെ അവസാനിപ്പിക്കുമെന്നും അതോരിറ്റി അറിയിച്ചിട്ടുണ്ട്.