gulf

യു എ ഇ കണ്യാര്‍കളി മേള 19 ന് യു എ ഇ അജ്മാനില്‍

By Chandrika Web

February 15, 2023

അഞ്ചാമത് ഇന്റര്‍നാഷണല്‍ കണ്യാര്‍കളി മേള ‘വിശ്വമയം 2023’ ഫെബ്രുവരി 19 ന് അജ്മാനിലെ വിന്നേഴ്‌സ് ക്ലബ്ബില്‍ വെച്ച് നടക്കും രാവിലെ കേളികൊട്ടോടെ ആരംഭിക്കുന്ന മേളയില്‍ പതിനഞ്ചോളാം ദേശങ്ങളെ പ്രതിനിധീകരിച്ചു പൊറാട്ട് വേഷങ്ങള്‍ അരങ്ങേറും. നാട്ടില്‍നിന്നും വിദേശത്തുനിന്നുമുള്ള നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ നാടന്‍കലാമേളയ്ക്കു ഇത്തവണ നേതൃത്വം കൊടുക്കുന്നത് പ്രശസ്ത കണ്യാര്‍കളി ആശാന്‍ ദാമോദരന്‍ കൊങ്ങശ്ശേരി ആണ്. കുട്ടികളുടെയും വനിതകളുടെയും വേഷങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യു എ ഇ യിലുള്ള പാലക്കാടന്‍ ദേശകൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്.