gulf

യുഎഇ വാണിജ്യമന്ത്രി ഇന്ത്യയിലെത്തുന്നു

By Test User

May 10, 2022

യുഎഇ വാണിജ്യമന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍മറി അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി 11ന് ബുധനാഴ്ച ഇന്ത്യയിലെത്തും. വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ 60 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അടുത്ത അഞ്ചു വര്‍ഷത്തിനകം 100 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തും.