gulf

യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ്

By web desk 1

March 15, 2021

യുഎഇയില്‍ ഇന്ന് 1898 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് രണ്ടായിരത്തില്‍ താഴെയെത്തിയത്. മരണ സംഖ്യയിലും കുറവുണ്ടാകുന്നുണ്ട്. ഇന്ന് രാജ്യത്ത് ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 2438 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,05,579 കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,28,295 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,08,085 പേരാണ് രോഗമുക്തരായത്.