gulf

ഇസ്രയേലില്‍ യുഎഇയുടെ എംബസി; വരുന്നത് ടെല്‍ അവീവില്‍

By web desk 1

August 21, 2020

 

അബുദാബി: യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനു പിന്നാലെ എംബസി സ്ഥാപിക്കാന്‍ നീക്കം. ഇസ്രയേലില്‍ യുഎഇയുടെ എംബസി സ്ഥാപിക്കാനാണ് നീക്കം. ടെല്‍ അവീവിലായിരിക്കും എംബസി സ്ഥാപിക്കുകയെന്ന് വിദേശകാര്യ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചു. യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.

യുഎഇ സന്ദര്‍ശിച്ച ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹനെ യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൌന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞദിവസം സ്വീകരിച്ചിരുന്നു. കോഹന്‍ നടത്തുന്ന ശ്രമങ്ങളെ ഷെയ്ഖ് തഹ്നൌന്‍ ബിന്‍ സായിദ് പ്രശംസിക്കുകയും ചെയ്തു.