gulf

യുഎഇയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നബിദിന അവധി; ഫലത്തില്‍ മൂന്നു ദിവസത്തെ ഒഴിവ്

By web desk 1

October 25, 2020

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ച എല്ലാ സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് അറിയിച്ചു. യുഎഇ മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വാരത്തില്‍ തന്നെ ഒക്ടോബര്‍ 29ന് അവധി പ്രഖ്യാപിച്ചിരുന്നു.

വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ മൂന്നു ദിവസത്തെ അവധി ലഭിക്കും. നവംബര്‍ ഒന്നിനായിരിക്കും പ്രവൃത്തി ദിനം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് അറിയിച്ചു.