gulf

യുഎഇ ദേശീയദിനം: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഞായറാഴ്ച വിപുലമായ പരിപാടികള്‍

By Test User

December 03, 2022

അബുദാബി: യുഎഇ 51-ാം ദേശീയദിനാഘോഷം വിപുലമായ പരിപാടികളോടെ 4ന് ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.രാത്രി എട്ടുമണിക്ക് നടക്കുന്ന പരിപാടി ശൈഖ് അലി അല്‍ഹാഷിമി ഉല്‍ഘാടനം ചെയ്യും. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

50 വര്‍ഷം പിന്നിടുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ യുഎഇയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സംഘടനയാണ്. തലസ്ഥാന നഗരിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലാണ് ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടി വന്‍വിജയമാക്കുന്നതിനു വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുസമ്മേളനത്തിനുശേഷം കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിക്കുന്ന മാപ്പിളകലാവിരുന്നും അരങ്ങേറും.

ജനറല്‍ സെ്ക്രട്ടറി ടികെ അബ്ദുല്‍സലാം, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ്കുഞ്ഞി, അസീസ് കാളിയാടന്‍, മുസ്ഥഫ വാഫി, സലീം നാട്ടിക, അബ്ദുല്‍അസീസ്, അഷറഫ് നജാത്ത്, ഹനീഫ പടിഞ്ഞാര്‍മൂല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.