gulf

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നാമത്തില്‍ ഉപഗ്രഹം; പ്രഖ്യാപനവുമായി യുഎഇ

By web desk 1

October 28, 2020

അബുദാബി: അബുദാബിയിലെ കിരീടാവകാശിയും സായുധ സേനാ തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സ്മരണക്കായി ഉപഗ്രഹം നിര്‍മിക്കുന്നു. എംബിഇസഡ് സാറ്റ് ഉപഗ്രഹമാണ് നിര്‍മിക്കുന്നത്.

യുഎഇ ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ബുധനാഴ്ച ഉപഗ്രഹ പദ്ധതി പ്രഖ്യാപിച്ചത്.

സിവില്‍ വാണിജ്യ മേഖലകളില്‍ സാങ്കേതികമായി വളരെയധികം മുന്നേറുന്ന ഉപഗ്രഹമാണ് എംബിഇസഡ് സാറ്റ്. യുഎഇയില്‍ പൂര്‍ണമായും വികസിപ്പിച്ചെടുത്ത ആദ്യത്തെ ഉപഗ്രഹം ഖലീഫാസാറ്റ് ആണ്. അത് നിലവില്‍ ബഹിരാകാശ ചിത്രങ്ങള്‍ അയക്കുന്നുണ്ട്.