gulf

ഫലസ്തീന് യു.എ.ഇയുടെ രണ്ട് കോടി ഡോളര്‍ ധനസഹായം

By webdesk11

October 10, 2023

ഫലസ്തീനിലെ ജനങ്ങള്‍ക്ക് രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശം. ഫലസ്തീന്‍ ജീവകാരുണ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സി വഴിയാണ് ഫണ്ട് നല്‍കുക.

പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് അടിയന്തര ആശ്വാസം പകരുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഹായമെന്ന് യുഎഇ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.