india

മഹാരാഷ്ട്രയിലെ ജനങ്ങളെ ഉദ്ധവ് വഞ്ചിച്ചു: ഏക്‌നാഥ് ഷിന്‍ഡെ

By Test User

October 07, 2022

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങളെ ഉദ്ധവ് താക്കറെ വഞ്ചിച്ചെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ശിവസേനയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം ചേര്‍ന്നതിന് ബാല്‍ താക്കറെയുടെ സ്മാരകത്തില്‍ മുട്ടുകുത്തി ഉദ്ധവ് മാപ്പ് പറയണം.

2019 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ ശിവസേനയെയും ബി.ജെ.പിയെയുമാണ് തിരഞ്ഞെടുത്തുത്. എന്നാല്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം ചേര്‍ന്ന് ഉദ്ധവ് ജനങ്ങളെ വഞ്ചിച്ചു. ശിവസേന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ല. തന്റെ പോരാട്ടങ്ങള്‍ വഞ്ചനയല്ല മറിച്ച് വിപ്ലവമാണെന്ന് ഷിന്‍ഡെ പറഞ്ഞു.