മലപ്പുറം: മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് – മുനിസിപ്പൽ കൺവെൻഷനുകൾക്ക് വ്യാഴാഴ്ച ( മാർച്ച് 26 ) തുടക്കമാവും. 26 , 27 തീയതികളിലാണ് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കൺവെൻഷനുകൾ നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 26 ന് വൈകീട്ട് നാലിന് കോട്ടപ്പടി തിരൂർ റോഡിലെ പഴയ ലീഗ് ഓഫീസ് പരിസരത്ത് മലപ്പുറം മുനിസിപ്പൽ കൺവെൻഷൻ നടക്കും.
വൈകീട്ട് നാലിന് തന്നെ കോഡൂർ പഞ്ചായത്ത് കൺവെൻഷൻ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലും രാത്രി ഏഴിന് പൂക്കോട്ടൂർ എ.യു.പി സ്കൂൾ പരിസരത്ത് പൂക്കോട്ടൂർ പഞ്ചായത്ത് കൺവെൻഷനും നടക്കും. മാർച്ച് 27 ന് വൈകീട്ട് നാലിന് ആനക്കയം പഞ്ചായത്ത് കൺവെൻഷൻ ആനക്കയം റിയോ ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി ഏഴിന് മൊറയൂർ, പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. മോങ്ങം ഹിൽടോപിലാണ് മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കൊളത്തൂർ ഹൈസ്കൂളിലാണ് പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷൻ നടക്കുന്നത്. എല്ലാ കൺവൻഷനുകളിലും സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.