സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സംസ്ഥാനത്തെ പൊലീസുകാരെ ഏല്‍പ്പിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചാല്‍ അന്വേഷണം നീതിയുക്തമായി നടക്കില്ല. കോടതിയുടെ ചുമതലയില്‍, കോടതിയുടെ നിര്‍ദ്ദേശാനുസരണമുള്ള അന്വേഷണം നടക്കണം എന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിച്ചവര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അതില്‍ പങ്കാളിത്തമുണ്ടോ എന്നതിനെ കുറിച്ചൊക്കെ അന്വേഷണം നടത്തണമെന്നും ആ അന്വേഷണത്തിലൂടെ മാത്രമെ ഇത്തരം കാര്യങ്ങള്‍ പുറത്തുവരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണ്ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ആവിശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.