crime

എസി മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി യു.ഡി.എഫ്; അതിക്രൂരമായി മര്‍ദ്ദിച്ച്് സി.പി.എം പ്രവര്‍ത്തകര്‍

By webdesk13

August 22, 2023

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡിനിടെ എസി മൊയ്തീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യു.ഡി.എഫ് മാര്‍ച്ചിനെ സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. മൊയ്തീന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് മാര്‍ച്ച്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്നോട്ട് വന്ന് യു.ഡി.എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു.

ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ച് ഒതുക്കുകയായിരുന്നു സി.പി.എം എന്ന് പ്രാദേശിക യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും കുറ്റപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോട് സി.പി.എം നേതാക്കള്‍ തട്ടിക്കയറി.