Culture

യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും

By chandrika

November 27, 2018

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രളയാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.

വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ല. ഇക്കാര്യത്തില്‍ നിയമസഭയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കെ.ടി ജലീന്റെ വിവാദ നിയമനം സംബന്ധിച്ച് മുന്നണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയവും യോഗം ചേര്‍ച്ച ചെയ്യും.