india

മീഡിയ വണ്‍ സംപ്രേഷണവിലക്ക് നീക്കണം;യുഡിഎഫ് എംപിമാര്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി

By Test User

February 01, 2022

മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് സിംഗ് ടാക്കൂറിനെ കണ്ടു നിവേദനം സമര്‍പ്പിച്ചു.

ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സമദാനി എംപി,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, സുരേഷ് എംപി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, അടൂര്‍ പ്രകാശ് എംപി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഡീന്‍ കുര്യാക്കോസ് എംപി,ടി എന്‍ പ്രതാപന്‍ എംപി,ഹൈബി ഈഡന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ ആണ് കേന്ദ്ര മന്ത്രിയെ കണ്ടു നിവേദനം സമര്‍പ്പിച്ചത്.