More
പാലക്കാടന്‍ മലനിരകളില്‍ പ്രകമ്പനം തീര്‍ത്ത് പടയൊരുക്കം പ്രയാണം തുടരുന്നു

പാലക്കാട്: മോദി-പിണറായി സര്‍ക്കാരുകളുടെ മര്‍ദ്ദക ഭരണത്തിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത പടയൊരുക്കം പാലക്കാടന്‍ മണ്ണില്‍ ജനസാഗരം തീര്‍ത്തു. തമിഴനും മലയാളിയും ആദിവാസിയും കര്‍ഷകസമൂഹവും തോളോടു തോള് ചേര്‍ന്ന് ഒരുമയുടെ ജീവിതസന്ദേശം നല്കുന്ന പാലക്കാടിന്റെ സങ്കര സംസ്കാര ഭൂമികയില്‍ ജനാധിപത്യത്തിന്റെ ഐക്യസന്ദേശം ഉയര്‍ത്തിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ ഇന്നലെ ജില്ലയിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി തുടങ്ങിയ ജാഥ പാലക്കാട്ടെത്തുമ്പോള് മഹാസാഗരമായി മാറുകയായിരുന്നു. ഇന്നലെ ജില്ലയില്‍ പ്രവേശിച്ച പടയൊരുക്കം ഇന്ന്്് കിഴക്കന്‍ മേഖലയില്‍ പര്യടനം തുടരും.
ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാര്‍ക്കാട് രാജകീയ വരവേല്‍പ്പ് നല്കി. മണ്ണും ആറും കാടും അടങ്ങിയ മണ്ണാര്‍ക്കാടിന്റെ മണ്ണില്‍ യു.ഡി.എഫിന്റെ മറ്റൊരു പടയോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മലപ്പുറം അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ച് യു.ഡി.എഫിന്റെ ജില്ലാ നേതാക്കള്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. കുന്തിപ്പുഴ പൊതുമരാമത്ത് ഓഫീസ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് നായകന് രമേശ് ചെന്നിത്തലയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, ജാഥാ നായകന് രമേശ് ചെന്നിത്തലയെയും പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സ്റ്റേജിലേക്ക് എത്തിച്ചത്. സംഘാടക സമിതി ചെയര്മാന് അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ ജാഥാ ക്യാപ്റ്റനെ പുഷ്പ കിരീടവും പുഷ്പാഹാരവും അണിയിച്ചു. അട്ടപ്പാടി അടക്കമുളള മലയോര കുടിയേറ്റ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സ്വീകരണ സമ്മേളനത്തില്‍ എത്തിയത്. പിന്നീട്്് ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കരിമ്പുഴയില്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോടും ജാഥയെ വന്‍ ജനാവലിയുടെ അകമ്പടിയോടെ ആനയിച്ചു.
സന്ധ്യയോടെ പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് രാജകീയ സ്വീകരണമാണ് നല്‍കിയത്. ജാഥയെ വരവേല്ക്കെ അഭൂതപൂര്‍വമായ ജനത്തിരക്കാണ് സ്റ്റേഡിയം പരിസരത്തുള്ള മൈതാനത്ത് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം ഉച്ചക്കുതന്നെ സമ്മേളന സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കാന്‍ പാലക്കാട്ടെത്തിയിരുന്നു. തുടര്‍ന്ന്്് ഇന്നലെ രാത്രി ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയില്‍ ജാഥ സമാപിച്ചു.
മണ്ണാര്‍ക്കാട് നടന്ന പൊതു സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലക്കാട് പുതുച്ചേരി മുഖ്യമന്ത്രി എന്‍.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.എ അബ്്ദുല്‍അസീസ് സ്വാഗതം പറഞ്ഞു. കരിമ്പുഴയില്‍ രാജരത്നം അധ്യക്ഷത വഹിച്ചു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം