kerala

സംസ്ഥാന സർക്കാറിന്റെ ദുർഭരണത്തിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധം ഉജ്വലമാക്കി യുഡിഎഫ്

By webdesk15

October 18, 2023

മാസപ്പടി ,സഹകരണ അഴിമതി ,വൈദ്യുതി, വെള്ളം ചാർജ് വർദ്ധനവ് തുടങ്ങിയ വഴി ജനജീവിതം ദുസ്സഹമാക്കിയ സംസ്ഥാന സർക്കാറിന്റെ ദുർഭരണത്തിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഉപരോധം ഉജ്വലമായി.രാവിലെ ആറുമണിക്ക് തുടങ്ങിയ ഉപരോധം സെക്രട്ടറിയേറ്റ് പരിസരത്തെ പ്രകമ്പനം കൊള്ളിച്ചു .വിവിധ ജില്ലകളിൽ നിന്നെത്തിയ യുഡിഎഫ് പ്രവർത്തകരും നേതാക്കളും പ്രകടനവുമായി സെക്രട്ടറിയേറ്റ് മുന്നിലെത്തി. തുടർന്ന് നടന്ന പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയമസഭാ കക്ഷി ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി ,പി വി അബ്ദുൽ വഹാബ് എംപി, പി.ജെ ജോസഫ് ,ഷിബു ബേബി ജോൺ , അനൂപ് ജേക്കബ് ,കെ മുരളീധരൻ എംപി, മാണി സി. കാപ്പൻ, എം.പി മാർ , എം.എൽ.എ മാർ , യു.ഡി.എഫ് ജില്ലാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു