local

ജൂണ്‍ 5ന് എ.ഐ കാമറകള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് സമരം

By webdesk13

May 25, 2023

സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ പിടികൂടാനായി പുതുതായി സ്ഥാപിച്ച എ.ഐ കാമറകള്‍ക്ക് മുമ്പില്‍ സമരം നടത്തുമെന്ന് യു.ഡി.എഫ്.

എ.ഐ കാമറകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണമുള്‍പ്പെടെ യു.ഡി.എഫ് ഉയര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന്, കാമറ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് പിഴയിടുന്നത് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം നടത്തുന്നത്.