News

റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫ് അധികാരത്തിലെത്തും: സാദിഖലി തങ്ങള്‍

By Manya

April 10, 2026

മലപ്പുറം: റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. അന്നും യു.ഡി.എഫിന് കേരളത്തില്‍ വലിയ വിജയം ഉണ്ടാക്കാന്‍ പറ്റി. അന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നാണ് പറഞ്ഞത്. പിന്നെ സെമി ഫൈനലെത്തി. തദ്ദേശ തിരഞ്ഞെടുപ്പ്. അതിലും വലിയ വിജയം നേടാനായി. ഇപ്പോള്‍ ഫൈനലാണ്. ഇതിലും കൂടുതല്‍ ഗോളുകള്‍ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഫൈനല്‍ തൂത്തുവാരും. മുന്‍ കാലങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ സീറ്റ് എന്തായാലും ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. മുസ്‌ലിംലീഗും വലിയ വിജയം നേടും. യുഡിഎഫും മുസ്‌ലിംലീഗും മികച്ച വിജയം നേടുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗം വിശകലനം ചെയ്യുന്നവര്‍ക്ക് അത് ബോധ്യപ്പെട്ട കാര്യമാണ്. ഓരോ ജില്ലയും പരിശോധിച്ചാല്‍ യു.ഡി. എഫിന് വലിയ മേല്‍ക്കൈ കാണാനാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.