kerala

‘ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ല യുഡിഎഫിന്റേത്’; എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

By webdesk13

March 24, 2024

നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഭരണം ഒരുപോലെയാണെന്നും ഇരുഭരണങ്ങളും ജനങ്ങൾക്ക് മടുത്തുവെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളുലും യുഡിഎഫ് വിജയിക്കും. 20ൽ 20 സീറ്റും ജയിക്കാനാണ് യുഡിഎഫ് ഇറങ്ങുന്നത്. തങ്ങൾ നടത്തുന്നത് ചിഹ്നം രക്ഷിക്കാനുള്ള മത്സരമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈനാംപേച്ചിയെയും മരപ്പട്ടിയേയും കാണിച്ച് വോട്ട് പിടിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ചുറ്റിക അരിവാൾ നക്ഷത്രത്തിലും അരിവാൾ നെൽക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അതിനാണ് ഇത്തവണ സ്വാതന്ത്രരേപോലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.