Health

ഫൈസര്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കി യു.കെ; വിതരണം അടുത്തയാഴ്ച മുതല്‍

By Test User

December 02, 2020

ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കി യു.കെ. അടുത്ത ആഴ്ചമുതല്‍ രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഫൈസര്‍-ബയേണ്‍ടെക്കിന്റെ കോവിഡ് -19 വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു കോടിയോളം വാക്‌സിനുകളാണ് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ എട്ടു ലക്ഷം ഡോസുകളാണ് എത്തുന്നത്.

വാക്സിന്‍ യുകെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു.