ലണ്ടന്‍:  യു.കെയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകരമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രഥമിക തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

വൈറസിന്റെ വ്യാപനം കൂടുതല്‍ വേഗത്തിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മരണനിരക്ക് ഉയരുന്നതിനും കാരണമാക്കിയേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.വകഭേദം വന്ന കൊറോണ വൈറസ് ചിലപ്രായക്കാര്‍ക്ക് 30മുതല്‍ 40ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു.

വെള്ളിയാഴ്ച 1401 മരണങ്ങളാണ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെമരണം 95,981 ആയി.