kerala

ഉമ തോമസ് ഏറെ മുന്നില്‍, യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം

By Chandrika Web

June 03, 2022

കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ചരിത്രവിജയത്തിലേക്ക്. ആദ്യ രണ്ട് റൗണ്ടുകള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഉമാ തോമസിന്റെ ലീഡ് 6000 കടന്നു.

ആദ്യ രണ്ട് റൗണ്ടുകളില്‍ പി ടി തോമസ് നേടിയ ലീഡിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ ഉമ്മയുടെ ലീഡ്. 12 റൗണ്ടുളയാണ് വോട്ടെണ്ണല്‍.മണ്ഡലത്തിലെ പോളിംഗ് ശതമാനം 68.77 ആയിരുന്നു.

ഉമാ തോമസ് ജയിച്ചു കയറുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നില്‍ക്കുന്നത്. എന്നാല്‍ തൃക്കാക്കരയിലൂടെ നൂറ് തികക്കാമെന്ന എല്‍ഡിഎഫിന്റെ സ്വപ്നം ഇതോടെ അവസാനിക്കുന്നതയാണ് കണക്കാക്കേണ്ടത്.