kerala

ഇത് നന്മയുടെ വിജയമെന്ന് ഉമ തോമസ്

By Chandrika Web

June 03, 2022

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. ഇത് നന്മയുടെ വിജയമാണ് കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.

പിടി പകര്‍ന്നുനല്‍കിയ നീതിയുടെയും നിലപാടിനെയും വിജയമാണ്. ഇത് തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു. ബഹുമാന്യനായ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു.

എല്ലാറ്റിനുമുപരി പിടി യുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു. തൃക്കാക്കരയിലെ ജനതയും എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാര്‍ഥതയോടെയും തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയും കാത്തുസൂക്ഷിക്കും എന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു ഉമ തോമസ് പ്രതികരിച്ചു.