GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

By webdesk18

April 29, 2025

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി. ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.