Culture

ഉമര്‍ഖാലിദിന് നേരെയുള്ള വധശ്രമം: രണ്ട് പേര്‍ പിടിയില്‍

By chandrika

August 20, 2018

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെതിരെയുള്ള വധശ്രമത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്‍ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന റഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍വെച്ചാണ് തോക്കുമായെത്തിയ അക്രമി ഉമര്‍ഖാലിദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. നിരന്തരം പൊലീസ്, സൈനിക സാന്നിധ്യമുള്ള റഫി മാര്‍ഗില്‍ പട്ടാപ്പകല്‍ തോക്കുമായെത്തിയ അക്രമി ഒരു പോറല്‍ പോലുമേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനൊപ്പം രാജദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളാണ് ഉമര്‍ഖാലിദ്. ഈ സംഭവത്തിനുശേഷം ഉമര്‍ഖാലിദ് ഉള്‍പ്പെട്ട വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരെ വധഭീഷണികള്‍ ഉയര്‍ന്നിരുന്നു.