ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സുധീരനും ഡല്‍ഹിയിലെത്തിയിരുന്നു.

കെ.പി.സി.സി പ്രസിഡന്റാകാനില്ലെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍തീരുമാനം മാറ്റാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും ഏതെങ്കിലും സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേയും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷവും ഉമ്മന്‍ചാണ്ടി ഇത് ആവര്‍ത്തിക്കുകയായിരുന്നു.