കോഴിക്കോട്: ഉംറ തീര്‍ഥാടകരെ നിയന്ത്രിക്കാനായി സഊദി അറേബ്യ ഏര്‍പ്പെടുത്തിയ പിഴ മരവിപ്പിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ വീണ്ടും ഉംറ ചെയ്യാന്‍ എത്തുന്നവരില്‍ നിന്ന് 2000 റിയാല്‍ ഫൈനായി ഈടാക്കിയിരുന്നു. ഈ നിര്‍ദേശമാണ് ഇന്നലെ സഊദി ഹജ്ജ് മന്ത്രാലയം പിന്‍വലിച്ചത്. അതേസമയം ഒരു ഹിജ്‌റ കലണ്ടര്‍ കാലയളവില്‍ വീണ്ടും ഉംറക്ക് എത്തുന്നവരില്‍ നിന്ന് 2000 റിയാല്‍ പിഴ ഈടാക്കും. റമസാനിലും റബീഉല്‍ അവ്വലിലും ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് പുതിയ നിര്‍ദേശം ഗുണകരമാവുമെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കോര്‍പറേറ്റ് ഡയറക്ടര്‍ കെ.പി നൂറുദ്ദീന്‍ പറഞ്ഞു.
Be the first to write a comment.