gulf
നവംബര്‍ ഒന്ന് മുതല്‍ വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി; നിബന്ധനകള്‍ ഇങ്ങനെ
രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

മക്ക: നവംബര്‍ ഒന്ന് മുതല്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലും ഇരു ഹറമുകളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രതിവാരം പതിനായിരം തീര്‍ത്ഥാടകരാണ് ഉംറക്കായി എത്തിച്ചേരുക. ഇന്ത്യയില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടു യാത്ര സാധ്യമല്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ടാകില്ലെന്നാണ് കരുതുന്നത്. എങ്കിലും സൗദി അധികൃതരുടെ അന്തിമ പ്രഖ്യാപനം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് നെഗറ്റിവാണെന്ന പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കൈവശം വെക്കണം. തീര്‍ത്ഥാടകര്‍ വരുന്ന രാജ്യങ്ങളിലെ സൗദി സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നും 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ടെസ്റ്റ് റിസള്‍ട്ടായിരിക്കും സ്വീകരിക്കുക. തിരിച്ചു പോകാനായയുള്ള ടിക്കറ്റ് കൈവശം വെക്കണം. ഓരോ തീര്‍ത്ഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കരിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും റൗളയില്‍ വെച്ച് നമസ്‌കരിക്കാനും ‘ഇഅ്തമര്‍നാ’ ആപ്പില്‍ മുന്‍കൂട്ടി ബുക്കിങ് നടത്തണം എന്നിവയടങ്ങുന്ന നിബന്ധകള്‍ അധികൃതര്‍ വിദേശങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കായി നിര്‍ണയിച്ചിട്ടുണ്ട്.
രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി ഓരോ തീര്‍ത്ഥാടകന്റെയും ഉംറ സേവന പാക്കേജില്‍ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം ഉള്‍പ്പെടുത്താന്‍ ഉംറ കമ്പനികള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, വിമാനത്താളങ്ങളില്‍ നിന്ന് താമസത്തിലേക്ക് ഗതാഗതം, സമഗ്രമായ ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉള്‍പ്പെടുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ അമ്പത് പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെയും നിയമിക്കും.
gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
gulf
ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു
. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.
ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി