ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന് സമൂഹമാധ്യമങ്ങളില്‍ സംഘടിതമായി വിദ്വേഷ പ്രചരണവും വധഭീഷണി നേരിടേണ്ടി വന്ന സഹചര്യത്തില്‍ അവര്‍ക്ക് അടിയന്തിരമായി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ സംഘടന രംഗത്ത്.
“സംഘടിത ഭീഷണികളെത്തുടര്‍ന്ന് റാണ അയ്യൂബിന്റെ ജീവന്‍ വളരെ അപകടത്തിലാണെന്ന കാര്യം ഞങ്ങള്‍ ഗൗരവത്തോടെ കാണുന്നു” എന്ന സന്ദേശമാണ് ജനീവയിലെ യു.എന്‍ അധികാരികളുടെ സംയുക്ത സന്ദേശത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.
ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ക്കുള്ള പങ്കിനെ തുറന്നുകാട്ടി പുസ്തകമെഴുതിയ രംഗത്തുവന്ന എഴുത്തുകാരിയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബ്.
സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന റാണ അയൂബിന് നേരെ സോഷ്യല്‍മീഡിയയില്‍ അടുത്തിടെയാണ് സംഘടിത ആക്രമണമാണുണ്ടായത്. റിപ്പബ്ലിക് ടിവിയുടെ പാരഡി പേജില്‍ റാണ അയൂബിന്റേതെന്ന പേരില്‍ വ്യാജ സന്ദേശം പ്രത്യക്ഷപ്പെട്ടതാണ് വധഭീഷണി അടക്കമുള്ള സൈബര്‍ ആക്രമണത്തിന് കാരണം. വ്യാജ സന്ദേശം വന്നതിന് പിന്നാലെ റാണ അയൂബിന്റേതെന്ന വ്യാജേന ഈ സന്ദേശം പിന്നീട് പല ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു.
UN experts call on the authorities in #India to act urgently to protect journalist @RanaAyyub who has received death threats following an online hate campaign: https://t.co/DlPSLoTF6N pic.twitter.com/dfuqx4uTYG
— UN Human Rights (@UNHumanRights) May 24, 2018
‘ബാല പീഡകരും മനുഷ്യരാണ്. അവര്‍ക്കെന്താ മനുഷ്യാവകാശമില്ലേ? മുസ്‌ലിംങ്ങളെ തൂക്കിക്കൊല്ലാന്‍ വേണ്ടിയാണ് ഈ ഹിന്ദുത്വ സര്‍ക്കാര്‍ ബാല പീഡകര്‍ക്ക് വധ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ല’ എന്ന സന്ദേശമാണ് റാണ അയൂബിന്റേതെന്ന പേരില്‍ റിപ്പബ്ലിക് ടിവിയുടെ പാരഡി പേജില്‍ പ്രത്യക്ഷപ്പെട്ടത്.
ആയിരങ്ങളാണ് ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലെ യോഗി ആദിത്യനാഥ് കി സേന എന്ന പേജില്‍ മാത്രം ഈ സന്ദേശം 12500ലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. വിവിധ സോഷ്യല്‍മീഡിയ സൈറ്റുകളിലും വൈകാതെ ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു. ഇതിനൊപ്പം മറ്റു പല വിദ്വേഷ സന്ദേശങ്ങളും റാണ അയൂബിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
The last three days there has been a concerted effort in the form of multiple fake tweets, photoshopped tweets, morphed videos on twitter / fb that even the most sensible have fallen for and have gone viral. Those asking me to clarify, please use your own discretion. pic.twitter.com/alf3qkiQSq
— Rana Ayyub (@RanaAyyub) April 23, 2018
ദിവസങ്ങളായി തനിക്കെതിരെ നടക്കുന്ന സംഘടിത വ്യാജ പ്രചരണങ്ങള്‍ക്കെതിരെ റാണ അയൂബ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ റാണ അയൂബിന്റേതെന്ന പേരില്‍ വ്യാജ പ്രചരണം നടത്തിയ റിപ്പബ്ലിക് ടിവിയുടെ പാരഡി പേജ് ട്വീറ്റും അക്കൗണ്ടും തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. റിപ്പബ്ലിക് ടിവിയുടെ ഔദ്യോഗിക പ്രൊഫൈല്‍ എന്ന് തോന്നിപ്പിക്കുന്ന അക്കൗണ്ടാണ് പാരഡി പേജിനുമുള്ളത്. നേരത്തെയും റിപ്പബ്ലിക് ടിവിയുടെ പാരഡി പേജിലെ വ്യാജ വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിച്ചിട്ടുണ്ട്.
Be the first to write a comment.