Football

അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനം

By web desk 1

December 25, 2020

സൂറിച്ച്: അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്നാണ് നടപടി.

അണ്ടര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡൊനീഷ്യയിലും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 2023ല്‍ ഇവ രണ്ടും അതത് രാജ്യങ്ങളില്‍ തന്നെ നടത്താനും തീരുമാനമായി.

നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നു അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ ഉപേക്ഷിച്ചിരുന്നു.