ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ കിരീടലക്ഷ്യവുമായി ഖത്തറില്‍ എത്തിയ ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി. ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്‍ഗോളുകള്‍ക്ക് (40) തകര്‍ത്താണ് ബ്രസീല്‍ മുന്നേറിയത്.
ആദ്യ മത്സരത്തില്‍ ഹോണ്ടുറാസിനെ 7-0ന് തകര്‍ത്ത കരുത്തിലാണ് ബ്രസീല്‍ ഇറങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ലൂയിസ് എഡ്വേഡോ ഗോള്‍ നേടി മുന്നിട്ടു. തുടര്‍ന്ന് ഫെലിപ്പ് മൊറൈസ് (39), റുവാന്‍ പാബ്ലോ (75) എന്നിവര്‍ ഗോള്‍ നേടി വിജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് എച്ചില്‍ സാംബിയ ഹോണ്ടുറാസിനെ 5-2ന് തോല്‍പ്പിച്ചു. ഇതോടെ രണ്ട് മത്സരവും വിജയിച്ച ബ്രസീലും സാംബിയയും അടുത്ത റൗണ്ടിലേക്ക് കടന്നു.
മെക്‌സിക്കോ ഐവറി കോസ്റ്റിനെതിരെ 1-0ന് ജയിച്ചു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഐവറി കോസ്റ്റിന് ഗോള്‍ നേടാനായില്ല. 74-ാം മിനിറ്റില്‍ ഗെയില്‍ ഗാര്‍സിയയുടെ ക്രോസില്‍ നിന്ന് ഇയാന്‍ ഒല്‍വേര ഹെഡര്‍ വഴിയാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്. ഇയാനാണ് മത്സരത്തിലെ താരം.
അ?? സമയം, സ്വിറ്റ്‌സര്‍ലാന്‍ഡ്-ദക്ഷിണ കൊറിയ മത്സരം ഗോളില്ലാതെ (00) സമനിലയില്‍ അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലാന്‍ഡ് തുടരുന്നു.
ആദ്യ പകുതിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാനായില്ല. 78-ാം മിനിറ്റില്‍ കിം ജിവൂവിന്റെ ഷോട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ് ഗോള്‍കീപ്പര്‍ തിയോഡോര്‍ പിസാറോ അത്ഭുതമായി തടഞ്ഞു.