kerala

അപ്രതീക്ഷിതമായി വെള്ളമെത്തി: മൂലമറ്റത്ത് ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ 2 പേര്‍ മുങ്ങി മരിച്ചു

By webdesk11

May 30, 2023

മൂലമറ്റം ത്രിവേണി സംഗമത്തില്‍ രണ്ടുപേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54) സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മരിച്ചത്.

കുട്ടികള്‍ക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലത്തു നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തതോടെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രക്ഷപ്പെടുത്തുന്നതിനിടെ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു.