kerala

ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തില്‍ മലപ്പുറത്ത് അപ്രതീക്ഷിത അതിഥി;രാഹുല്‍ വേദിയില്‍

By webdesk11

July 25, 2023

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ മലപ്പുറം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ അപ്രതീക്ഷിതമായിയെത്തി രാഹുല്‍ഗാന്ധി. പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ പേരില്ലായിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാലായിരുന്നു ഉദ്ഘാടകന്‍. വേദിയില്‍ എത്തിയ രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി വേദിയിലേക്ക് എത്തിയത്. അതുവരെ മലയാളത്തില്‍ സംസാരിച്ച കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധിയെ കണ്ടതോടെ പ്രസംഗം ഇംഗ്ലീഷിലാക്കി.

ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടക്കലില്‍ താമസിക്കുകയാണ് രാഹുല്‍.