kerala

കേന്ദ്ര ബജറ്റ് സാധാരണക്കാര്‍ക്ക് എതിരായ യുദ്ധ പ്രഖ്യാപനം; പി.എം.എ സലാം

By nazmiya nazreen

February 01, 2025

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാര്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രതീക്ഷ നല്‍കുന്ന യാതൊന്നും ബജറ്റിലില്ല. ഫെഡറലിസത്തെ മാനിക്കാതെ കേന്ദ്രത്തിന്റെ അപ്രമാദിത്വം അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വാചകമടി കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തീരില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പതിവ് പോലെ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന പരിഗണന പോലുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സകലതും നഷ്ടമായ വയനാട് പോലും കേന്ദ്രത്തിന്റെ കണ്ണില്‍പ്പെട്ടില്ല എന്നത് അതിക്രൂരമായ സംഗതിയാണ്. വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ സംസ്ഥാനത്തിനു വേണ്ടി യാതൊര പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി കൊടുക്കുകയും ചെയ്തു. ഇത് തികഞ്ഞ പക്ഷപാതമാണെന്നും പി.എം.എ സലാം പറഞ്ഞു.