കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും എം.എസ്.എഫ് ആധിപത്യം. യു.ഡി.എസ്.എഫ് സഖ്യം ദന്തല്‍ കോളജും പിടിച്ചടക്കി. ആരോഗ്യ സര്‍വകലാശാല കോളജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് എം.എസ്.എഫ് നേതൃത്വത്തില്‍ യു.ഡി.എസ്.എഫ് സഖ്യം വിജയം ആവര്‍ത്തിച്ചത്. ചെയര്‍പേഴ്സണായി എം.എസ്.എഫിലെ ടി.എ ആമിന ഫൈസയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്.യുവിലെ വിഷ്ണു പ്രസാദിനെയും തിരഞ്ഞെടുത്തു. ആറില്‍ അഞ്ച് മേജര്‍ സീറ്റോടെയാണ് എം.എസ്.എഫ്-കെ.എസ്.യു മുന്നണി കൂട്ടുകെട്ടിന്റെ ജയം. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ഉയരുന്ന രോഷവുമാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും ദന്തല്‍ കോളജിലും യു.ഡി.എസ്.എഫ് നേടിയ ജയം.
ചരിത്രത്തില്‍ ആദ്യമായാണ് പരിയാരം ഗവ.ദന്തല്‍ കോളജും എം.എസ്.എഫ് മുന്നണി സഖ്യം പിടിച്ചെടുക്കുന്നത്. എം.എസ്.എഫ് സാരഥി മഹബൂബ് ഹംസയാണ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫിലെ തന്നെ ഷഹസാദിനെയും തിരഞ്ഞെടുത്തു.