kerala

കേന്ദ്രമന്ത്രിയുടെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരിപ്പ്: പി.എം.എ സലാം

By webdesk11

October 31, 2023

കളമശ്ശേരി സ്ഫോടന കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബി.ജെ.പിയുടെ ഉള്ളിലിരുപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പൊലീസും ചില മാധ്യമങ്ങളും ഒരു സമുദായത്തെ ലക്ഷ്യമിട്ട് മുന്‍വിധിയോടെ പെരുമാറി. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഈ മുന്‍വിധി. കുറ്റം ആര് ചെയ്താലും മാതൃകാപരമായി ശിക്ഷിക്കണം. അത് ആവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ഭരണകര്‍ത്താക്കള്‍ തന്നെ എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും പി.എം.എ സലാം പറഞ്ഞു.

നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ക്രൂരമായ പകപോക്കലാണ് സര്‍ക്കാര്‍ നടത്തുന്നത്. ശരിയായി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടിയും അംഗീകരിക്കാനാവില്ല. ഭരിക്കുന്നവരുടെ താല്‍പര്യ പ്രകാരം കേസെടുക്കുന്ന ഈ ഭരണത്തെ ജനാധിപത്യ ഭരണം എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.