kerala
നിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ കബളിപ്പിച്ച് സര്‍വകലാശാല
കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു. സംസ്ഥാനത്ത് നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ കെ.എസ്.ആന്റ് എസ്.എസ്.ആര് ചട്ട ഭേദഗതി നടത്തേണ്ടതുണ്ടെന്ന പി.എസ്.സി ചെയര്മാന് സര്‍വകലാശാലയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.
വൈസ് ചാന്‍സലര്‍ കൂടി പങ്കെടുത്ത പരിപാടിക്കിടെയുള്ള ഈ വിശദീകരണത്തോടെ സര്‍വകലാശാലയില്‍ നടത്തിയ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കിയത് നിയമപ്രകാരമല്ലെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം സര്‍വകലാശാല നടത്തിയ അസിസ്റ്റന്റ് പ്രഫസര്‍, ഈ വര്‍ഷത്തെ അസോസിയേറ്റ് പ്രഫസര്‍ നിയമനങ്ങളില്‍ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ വെച്ച് നാല് ശതമാനം ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, കെ.എസ്.ആന്റ് എസ്.എസ് ആര് ചട്ട ഭേദഗതി വരുത്തുന്നതിന് മുമ്പ് നടത്തിയ ഈ നിയമനങ്ങളുടെ ഭാവിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കൂടാതെ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ അനുസരിച്ചല്ല മറിച്ച് ഹൊറിസോണ്ടല്‍ വ്യവസ്ഥ അനുസരിച്ചാണ് ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടതെന്നും ചെയര്മാന് വെളിപ്പെടുത്തി. ഇതിനായി 2019 ല്‍ സാമൂഹിക നീതി വകുപ് പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവില്‍ ഭിന്നശേഷി ക്കാര്‍ക്കായി നീക്കിവെച്ച 26, 76 ഊഴങ്ങള്‍ നിലവില്‍ മുസ്ലിങ്ങള്‍ക്ക് നിയമപ്രകാരം നല്‍കിക്കഴിഞ്ഞവയാണ് എന്നതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സങ്കീര്‍ണതയാല്‍ പി.എസ്.സി ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.
എന്നാല്‍, തെറ്റായ രീതിയില്‍ ഉത്തരവ് നടപ്പാക്കിയ സര്‍വകലാശാല, അധ്യാപക നിയമനങ്ങള്‍ നിയമക്കുരുക്കിലാക്കിയിരിക്കുകയാണ്. സ്റ്റാറ്റിറ്റിക്സ് വകുപ്പില്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയുടെ നിയമനം ഉറപ്പിക്കാന്‍ ഭിന്നശേഷി സംവരണം ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥയില്‍ തെറ്റായി നടത്തിയെന്ന് കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
kerala
കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്കി നാട്
പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന് അപകടം.
ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന് സുബേദാര്‍ കെ. സജീഷിന് വിട നല്കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന് അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.
പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
kerala
മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.
kerala
തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി
. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന് നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.
കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world19 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

