kerala

കാലിക്കറ്റ് സര്‍വകലാശാല; ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായി ആരോപണം

By webdesk18

January 04, 2025

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ പിജി പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യകടലാസ് ചോര്‍ന്നതായാണ് ആരോപണം.

പരീക്ഷ ആരംഭിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് കോളജുകള്‍ക്ക് ചോദ്യകടലാസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍, പല കോളജുകള്‍ക്കും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ചോദ്യകടലാസ് ലഭിച്ചത്.

ചില കോളജുകള്‍ക്ക് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യകടലാസ് ലഭിച്ചു. ഇത് സംശയാസ്പദമാണെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.